Today: 03 May 2024 GMT   Tell Your Friend
Advertisements
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയിലൂടെ ജര്‍മനിയില്‍ എത്തിയത് 252 നഴ്സുമാര്‍
Photo #1 - Germany - Otta Nottathil - norka_tripple_win_recruitment_germany_250_nurses
Photo #2 - Germany - Otta Nottathil - norka_tripple_win_recruitment_germany_250_nurses
തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയലൂടെ നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിയതിന്റെ ആഘോഷം തിരുവന0പുരത്ത് നടന്നു.കേരളത്തില്‍ നിന്നുള്ള നഴ്സുമാരെ ജര്‍മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് അധികൃതരും ജര്‍മന്‍ പ്രതിനിധികളും പങ്കെടുത്ത ആഘോഷപരിപാടി തിരുവനന്തപുരത്ത് നടന്നു.

മൂന്ന് ദിനങ്ങളിലായി നടന്ന, നിര്‍വഹണ ഏജന്‍സികളുടെ സംയുക്ത സമ്മേളനത്തിലാണ് ആഘോഷച്ചടങ്ങും സംഘടിപ്പിച്ചത്. നോര്‍ക്ക റൂട്ട്സ്,ജര്‍മ്മന്‍ ഫെഡറല്‍ ഏജന്‍സി, ജി.ഐ.എസ് തുടങ്ങിയ ഏജന്‍സികളുടെ സംയുക്താദിമുഖ്യത്തിലാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പാക്കി വരുന്നത്.

2022~ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാല് അഭിമുഖങ്ങള്‍ നടത്തുകയും 250 ~ല്‍ അധികം നഴ്സുമാരെ ജര്‍മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 754 നഴ്സുമാര്‍ ജര്‍മന്‍ ഭാഷാ പരിശീലനത്തിലാണ്. 2025 ഫെബ്രുവരി അവസാനത്തോടെ ആയിരത്തോളം നഴ്സുമാരെ ജര്‍മനിയിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് നോര്‍ക്ക റൂട്ട്സ്.കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് കൊടുക്കാന്‍ ട്രിപ്പിള്‍ വിന്‍ പദ്ധതിക്ക് ആയിട്ടിട്ടുണ്ടന്നും ഇതിനോടകം 252 പേര്‍ ജര്‍മനിയിലെത്തി ജോലിയില്‍ പ്രവേശിച്ചത് നോര്‍ക്കയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണെന്നും ചടങ്ങിന് അദ്ധ്യത വഹിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്‍ന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ അറിവും അര്‍പ്പണബോധവും ലോകം മുഴുവന്‍ അംഗീകരിക്കുന്നതാണെന്നും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലൂടെ നിരവധി നഴ്സുമാര്‍ക്ക് സുരക്ഷിത കുടിയേറ്റം സാധ്യമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകി പറഞ്ഞു. ട്രിപ്പിള്‍ വിന്‍ പദ്ധതിയെ സംബന്ധിച്ച് നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരിയും ജര്‍മനിയിലെ Geschaeftsbereichsleiter Internationaler Personalservice Bundesagentur fuer Arbeit ഇന്റര്‍നാഷണല്‍ സര്‍വീസ് ഡിവിഷന്‍ മേധാവി Thorsten Rolfsmeier എന്നിവര്‍ ആമുഖപ്രഭാഷണം നടത്തി.

ഫെഡല്‍ റിപ്പബ്ളിക്ക് ഓഫ് ജര്‍മനി ഹേംററി കൗണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം, നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി സിന്ധു. എസ്, ന്യൂഡല്‍ഹിയിലെ ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്സ് ജര്‍മന്‍ കൗണ്‍സല്‍ മീക് ജെയ്ഗെര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ചടങ്ങിന് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ് സ്വാഗതവും ഹോം ആതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാ ഭായ് നന്ദിയും പറഞ്ഞു.

ജര്‍മനിയില്‍ നഴ്സിംഗ് ജോലിയ്ക്കായി വാതായനങ്ങള്‍ തുറന്നതും അതുവഴി റിക്രൂട്ട്മെന്റ് നടത്താന്‍ സൗകര്യം ഉണ്ടെന്നുള്ള കാര്യം പ്രവാസി ഓണ്‍ലൈന്‍ ആണ് ഒരു മെമ്മോണ്ടം വഴി മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും തുടര്‍ന്ന് നോര്‍ക്ക അക്കാര്യം ഏറ്റെടുത്തതും.
- dated 23 Apr 2024


Comments:
Keywords: Germany - Otta Nottathil - norka_tripple_win_recruitment_germany_250_nurses Germany - Otta Nottathil - norka_tripple_win_recruitment_germany_250_nurses,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
press_freedom_under_attack_watch_dog
മാധ്യമ സ്വാതന്ത്ര്യം ആക്രമണത്തിന്‍ കീഴിലെന്ന് വാച്ച് ഡോഗ് സൂചിക Recent or Hot News
തുടര്‍ന്നു വായിക്കുക
isrel_haters_occupy_berlin_uni
ഇസ്രായേല്‍ വിദ്വേഷികള്‍ ബര്‍ലിന്‍ സര്‍വകലാശാല പിടിച്ചടക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
astra_zeneca_neben_wirkung
അസ്ട്രാ സനെക്ക കൊറോണ വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍
തുടര്‍ന്നു വായിക്കുക
pro_football_germany_lady_coach
ജര്‍മ്മന്‍ പുരുഷ പ്രൊ ഫുട്ബോളിന് ആദ്യ വനിതാ പരിശീലകയെ നിയമിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us